മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരങ്ങളായ മമിത ബൈജുവും വിഷ്ണു വിശാലും ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് ഫാന്റസി ചിത്രം 'ഇരണ്ടു വാനം' ഒക്ടോബർ 22-ന് പ്രദർശനത്തിനെത്തുന്നു. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
ചിത്രത്തിന്റെ പ്രധാന വിവരങ്ങൾ:
അഭിനേതാക്കൾ: വിഷ്ണു വിശാൽ, മമിത ബൈജു
സംവിധാനം: രാംകുമാർ (മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിശാലും രാംകുമാറും വീണ്ടും ഒന്നിക്കുന്നു)
നിർമ്മാണം: സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുവില വിവാദത്തിന് പിന്നാലെ ആരോഗ്യമേഖലയെ ഞെട്ടിച്ച് വീണ്ടും വൻ ക്രമക്കേട്. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങളാണ്. ......
ന്യൂഡൽഹി: നിരായുധരായി സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അനധികൃതമായി തടങ്കലിൽ വെക്കരുതെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ അസാധാരണമായി ഞായറാഴ്ച സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലകളിൽ സമരം ചെയ്യുന്നവരെ യാതൊരു കാരണവശാലും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുതെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തിയവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയെത്തുടർന്ന്, തലസ്ഥാനത്ത് "പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണോ" എന്ന് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി ചോദ്യം ചെയ്തു.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പിൽ ഹാജരായ ഗുരുസ്വാമി, ഡൽഹി പോലീസിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. ......
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നൽകിയ കൂടിക്കാഴ്ചാ അപേക്ഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് (sub judice) കൂടിക്കാഴ്ച അനുയോജ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാക്കളുടെ ഔദ്യോഗിക ഇമെയിലിനുള്ള മറുപടിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ......
തിരുവനന്തപുരം: ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നു. ആവശ്യകതയും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താതെ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളാണ് വെറുതെ കിടന്ന് നശിക്കുന്നത്. ......
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവച്ചു. ......
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. ......
താനെ: പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവ നടിയെ പൊലീസ് രക്ഷപ്പെടുത്തി. സീരിയലുകളിലും വെബ് സീരീസുകളിലും ചെറുവേഷങ്ങളിൽ അഭിനയിച്ചിരുന്ന യുവതിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മോചിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ ഛത്തീസ്ഗഡ് സ്വദേശിനി സോണിയ ഉമർ ഖുറേഷി (35) അറസ്റ്റിലായി. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ‘കീ ടു ഹാപ്പിനെസ്’ മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 8ന് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന വിപുലമായ ചടങ്ങിൽ വിതരണം ചെയ്തു. എട്ട് ഭാഗ്യവിജയികൾക്ക് 3,000 ഖത്തർ റിയാൽ വീതം ക്യാഷ് പ്രൈസും ഒരു വിജയിക്ക് 2026 മോഡൽ എംജി 5 കാറും സമ്മാനമായി ലഭിച്ചു.
2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രമോഷനിലൂടെ ഒൻപത് എംജി 5 കാറുകൾ, 40 വിജയികൾക്കായി ആകെ 1,20,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ്, ഒരു വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി1 കാർ എന്നിവയാണ് ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ......